ഭൂമി ശാസ്ത്ര പരമായ വിവരങ്ങൾ

മലനാട്ടിലും ഇടനാട്ടിലുമായി ഉൾപ്പെട്ട ഈ ഭൂപ്രദേശം പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറൻ ചരിവുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. ഭൂപ്രകൃതിയനുസരിച്ച് ഉയർന്നതും ചെങ്കുത്തായതും ഇടത്തരം ചെരിവുള്ള പ്രദേശങ്ങ ളും താഴ്വ‌ാരങ്ങളും ഇതിലുൾപ്പെടുന്നു. നിത്യഹരിത വനങ്ങൾ. ഇലപൊഴിയും വനങ്ങൾ, മേടുകൾ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. കണ്ണൂർ ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ പതിനേഴാമത്തേതുമായ ആറളം വന്യജീവി സങ്കേതം പേരാവൂർ ബ്ലോക്ക് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു. കൊട്ടിയൂർ പഞ്ചായത്തിലെ വന്യജി വിസങ്കേതം പേരാവൂർ ബ്ലോക്കിലാണ്. കൊട്ടിയൂർ, കണ്ണവം, പുരളിമല, നിക്ഷിപ്‌ത വനഭൂമി പ്രദേശങ്ങളും ഉൾപ്പെടു ന്ന ഈ പ്രദേശം ജില്ലയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ്. ഏറ്റവും ഉയരം കൂടിയ പാലുകാ ച്ചിമല, വെള്ളൂന്നിമല, പുരളിമല തുടങ്ങി സമുദ്രനിരപ്പിൽനിന്ന് 3000 അടിയിലധികം ഉയരം വരുന്ന മലനിരകളും, ഐതിഹ്യങ്ങളും, പുരാവൃത്തങ്ങളും കൊണ്ട് സമ്പന്നമായ പുരളിമല ചിത്രപിഠം, പാലുകാച്ചിപ്പാറ, മൃദംഗശൈലേശ്വരി ക്ഷേത്രം. നിരവധി മുത്തപ്പൻ മടപ്പുര കൾ, ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലെ ശിവക്ഷേത്രം എന്നിവ വി നോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. ഇക്കോ ടൂറിസത്തിന് നല്ല സാധ്യതകളുള്ള ഒരു പ്രദേശമാണ് പേരാവൂർ ബ്ലോക്കിലെ പുരളിമലയും. കൊട്ടിയൂർ കേളകം പഞ്ചായത്തിലെ മലനിരകളും ഉൾപ്പെട്ട പ്രദേശങ്ങൾ.

 

ഉയർന്ന പ്രദേശങ്ങളിൽ ചരൽ കലർന്ന ചുവന്ന മണ്ണും പുഴയോരം ചേർന്ന് മണൽ കലർന്ന പശിമരാശിയുള്ള കറുത്ത മണ്ണുമാണ് കാണപ്പെടുന്നത്. ഉയർന്ന മലനിരകളിൽ നിന്ന് നീർച്ചാലുകൾ ചേർന്നു രൂപപ്പെടുന്ന വളപട്ടണം. അഞ്ചരക്കണ്ടി നീർത്തടങ്ങളാണ് പേരാവൂർ ബ്ലോക്ക് പ്രദേശത്തെ പഞ്ചായത്തുകൾ. വിവിധ പഞ്ചായത്തുകളിലൂടെ ഒഴുകി വളപട്ടണം പുഴയിലേക്ക് ചേരുന്നു. ബാവലിപ്പുഴ, ചീങ്കണ്ണിപ്പുഴ, കാഞ്ഞിരപ്പുഴ എന്നിവ അവയിൽ പ്രധാനപ്പെട്ട പുഴകളാണ്. ബ്ലോക്ക് പഞ്ചായത്തിലെ പെരുവയിൽ നിന്ന് ആരംഭിക്കുന്ന പുഴയും കല്ല്യാട് നിന്ന് പുന്നപ്പാലം ആലചേരി വഴി ഒഴുകുന്ന പുഴയും അഞ്ചരക്കണ്ടി പുഴയായി മാറുന്നു. ഇവകൂടാതെ ചെറു കൈവഴികളായി ഒഴുകിയെത്തുന്ന നിരവധി നീർച്ചാലുകളും തോടുകളും ഇനിയുമുണ്ട്.

 

മലബാർ കുടിയേറ്റ കാലത്ത് കൊട്ടിയൂരിലേക്ക് കുടിയേറിയ കർഷകരുടെ കുടിയേറ്റ ചരിത്രവും, നിയമവിധേയമായി ഭൂമി സ്വന്തമാക്കി കൃഷിയിറക്കിയ കർഷകരെ കുടിയിറക്കുന്നതിനെതിരെ നടന്ന ഐതിഹാസികമായ കൊട്ടിയൂർ കുടിയിറക്ക് സമരവും ചരിത്രത്തിലെ നാഴികക്കല്ലായി ഇന്നും നിലനിൽക്കുന്നു.

 

ഭൂവിനിയോഗത്തിലും പരിസ്ഥിതിയിലും വന്ന മാറ്റങ്ങൾ

 

അരുവികളും പുഴകളും ജൈവസമ്പുഷ്ടമായ മലനിരകളും ചേർന്നുള്ള ഈ പ്രദേശം കാർഷിക പ്രാധാന്യമുള്ള  പ്രദേശമാണ്. ഇടനാടൻ ചെങ്കൽ കുന്നുകൾ. കരിങ്കൽ പാറകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവിടെ അനിയന്ത്രി തമായ ക്വാറി പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശം കൂടിയാണ്. അശാസ്ത്രീയമായ കൃഷിരീതികൾ, കുന്നിടിക്കൽ, ത ണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തൽ എന്നിവ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും വനനശീകരണത്തിനും, മണ്ണൊലിപ്പ് തുടങ്ങിയവയ്ക്കും മണ്ണിൻ്റെ സ്വാഭാവിക ജൈവഘടന നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്. കുന്നുകളും നീരുറവകളും ഇല്ലാതാകുന്നതും വ്യാപകമാവുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായുണ്ടാകുന്ന മഴക്കുറവ്. അ തിവർഷം എന്നിവ പുഴകളിലെ വെള്ളം കുറയുന്നതിനും, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. കരിങ്കൽ ഖനനം. അവയുടെ ഉൽപാദനം, വിപണനം എന്നിവ നിയന്ത്രിക്കുന്നത് പശ്ചിമഘട്ട മേഖല നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. കാർഷിക പ്രാധാന്യമുള്ള ഈ കിഴക്കൻ മലയോര മേഖലയിലെ ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനിർമ്മിതമായ കാരണങ്ങളാൽ പരിസ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങൾ, വികസന പ്രവർത്തനം ആസൂത്രണം ചെയ്യുമ്പോൾ കണക്കിലെടുക്കേണ്ടതുണ്ട്. എങ്കിലും കാർഷികമേഖലയുടെ ക്രമാനുഗതമായ വളർച്ച ആശാവഹമാണ്. ഏകവിള സമ്പ്രദായത്തിന്റെ വ്യാപനം, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, പുതിയ റോഡുകളുടെ നിർമ്മാണം. ഗാർഹിക വ്യാപാര മേഖലകളിലെ കെട്ടിടങ്ങളുടെ വ്യാപനം എന്നിവ കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂവിനിയോഗത്തിൽ വലിയ മാറ്റങ്ങളാണ് ഉ ണ്ടാക്കിയിട്ടുള്ളത്.

 

തനത് വിഭവങ്ങൾ

 

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പേരാവൂർ ബ്ലോക്ക്, പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറ് ചെരിവിലായി മലകളും കുന്നുകളും കാടുകളും കാട്ടരുവികളും കൃഷിയിടങ്ങളും താഴ്വാരങ്ങളും നിറഞ്ഞ പ്രദേശമാണിത്. വയനാടൻ മലകളുടെ ചെരിവിൽ കിടക്കുന്ന ഈ പ്രദേശത്ത് കൂടി ധാരാളം അരുവിക ളും നിർചാലുകളും ഒഴുകുന്നു. ചെരിഞ്ഞ പ്രദേശവും കൃഷിയുടെ വ്യാപനവും മഴക്കാലത്ത് മേൽമണ്ണ് കുത്തിയൊ ഴുകി പോകുന്നതിന് കാരണമാകുന്നുണ്ട്. ഇടനാടൻ ചെങ്കൽ കുന്നുകൾ ധാരാളമായുള്ള പ്രദേശങ്ങളിൽ നടക്കുന്ന ചെങ്കൽ ഖനനം കുടിവെള്ള സുരക്ഷയെ രൂക്ഷമായി ബാധിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറികൾ കുന്നുകളുടെയും നീരുറവകളുടെയും നാശത്തിന് കാരണമാകുന്നു. ജലസമൃദ്ധമായിരുന്ന പുഴകൾ മഴക്കുറവ് കാരണം വറ്റിക്കൊണ്ടിരിക്കുന്നു.

 

വനനശീകരണത്തിൻ്റെ ഫലമായി ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. കാടുവെട്ടിത്തെളിച്ചുള്ള കൃഷി വൻതോതിൽ മണ്ണൊലിപ്പിന് കാരണമാകുന്നു. ജലസംഭരണത്തിന് പ്രധാന പങ്ക് വഹിക്കുന്ന നെൽപ്പാടങ്ങളുടെ നാശം രൂക്ഷമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

 

അതിരുകൾ

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അതിർത്തി വിവരങ്ങൾ

 

↑

വടക്ക്

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
ഇരിട്ടി മുനിസിപ്പാലിറ്റി

 

←

പടിഞ്ഞാറ്

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി
മട്ടന്നൂർ മുനിസിപ്പാലിറ്റി

 

→

കിഴക്ക്

വയനാട് ജില്ല
കോഴിക്കോട് ജില്ല

 

↓

തെക്ക്

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്

 

ബ്ലോക്ക് പഞ്ചായത്തിന്റെ വാർഡ് ഭൂപടം

വിശദമായി കാണാൻ താഴെ നൽകിയിരിക്കുന്ന link ഉപയോഗിക്കുക.