പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം

1982-ലാണ് പേരാവൂർ ബ്ലോക്ക് നിലവിൽ വന്നത്. അതുവരെ ഈ ബ്ലോക്ക് പ്രദേശം കുത്തുപറമ്പ് ബ്ലോക്കിന്റെ പരിധിയിലായിരുന്നുന്നു . 82-ൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, മാലൂർ, കോളയാട് പഞ്ചായ ത്തുകളെ ഉൾപ്പെടുത്തി ചേരാവൂർ ബ്ലോക്ക് നിലവിൽ വന്നു. 1988-ൽ ബ്ലോക്ക് ഡവലപ്‌മെൻ്റ് കൗൺസിൽ നിലവിൽ വന്നു. 1995 സെപ്റ്റംബറിലാണ് പുതിയ പഞ്ചായത്ത് നിയമ്മനുസരിച്ച് തിരഞ്ഞെടുപ്പിലൂടെയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നത്.

 

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ് കിടക്കുന്ന നിരവധി സ്ഥലങ്ങൾ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുണ്ട് പുരാതനമായ നിരവധി തീർത്ഥാടനകേന്ദ്രങ്ങൾ കൊണ്ട് സമ്പന്നമാണിവിടം. ദക്ഷയാഗം നടന്നെന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രം. പഴശ്ശിരാജാക്കന്മാരുടെ പ്രധാന ക്ഷേത്രമായ ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം, മാലൂർ പടി ക്ഷേത്രം എന്നിവ ഇതിൽ പ്രധാനമാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെത്തിയ ആദ്യത്തെ സ്വാതന്ത്ര്യസമരം നയിച്ച മഹാനായ കേരളവർമ്മ പഴശ്ശിരാജാവിൻ്റെ പ്രധാന താവളങ്ങളായത് ബ്ലോക്ക് പഞ്ചായത്തിലെ മുഴക്കുന്ന്. മണത്തണ എന്നിവിടങ്ങളിലാണ്. അദ്ദേഹത്തിൻ്റെ പടയാളികളിൽ പ്രധാനികളായവരുടെ പിൻതലമുറ കണ്ണവം കാടുകളിലും പരിസരത്തും അധിവസിക്കുന്നു.

 

സാംസ്കാരിക കേരള ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ആട്ടക്കഥാകാരനായ കോട്ടയത്ത് തമ്പുരാൻ തന്റെ സുപ്രസിദ്ധങ്ങളായ ബകവധം, കിർമ്മീരവധം. കല്യാണസൗഗന്ധികം എന്നീ ആട്ടക്കഥകൾക്ക് രൂപ നൽകിയത് ഈ പ്രദേശത്തുവെച്ചാണ്