പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്
1982-ലാണ് പേരാവൂർ ബ്ലോക്ക് നിലവിൽ വന്നത്. അതുവരെ ഈ ബ്ലോക്ക് പ്രദേശം കുത്തുപറമ്പ് ബ്ലോക്കിന്റെ പരിധിയിലായിരുന്നുന്നു . 82-ൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, മാലൂർ, കോളയാട് പഞ്ചായ ത്തുകളെ ഉൾപ്പെടുത്തി ചേരാവൂർ ബ്ലോക്ക് നിലവിൽ വന്നു. 1988-ൽ ബ്ലോക്ക് ഡവലപ്മെൻ്റ് കൗൺസിൽ നിലവിൽ വന്നു. 1995 സെപ്റ്റംബറിലാണ് പുതിയ പഞ്ചായത്ത് നിയമ്മനുസരിച്ച് തിരഞ്ഞെടുപ്പിലൂടെയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നത്. 2025 ഡിസംബർ മാസം പുതിയ ഭരണസമിതി ശ്രീമതി ഇന്ദിര ശ്രീധരന്റെ അധ്യക്ഷതയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നു
ഇന്ദിര ശ്രീധരൻ
പ്രസിഡൻ്റ്
ബൈജു വർഗീസ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ലിസമ്മ ജോസഫ്
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
നൂറുദ്ദീൻ മുള്ളേരിക്കൽ
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ജെയ്ഷ ബിജു
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
സജീവൻ ആർ
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ബ്ലോക്ക് പഞ്ചാത്തിന്റെ പേര് - പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്
വിസ്തീർണ്ണം - 425.42 ച.കി.മീ
സ്ഥാപിതം- 1982 ഡിസംബർ 27
താലൂക്ക്- ഇരിട്ടി, തലശ്ശേരി
ജില്ല - കണ്ണൂർ
പിന്‍കോഡ്- 670673
ഫോണ്‍നമ്പർ- 04902 444116
ഇമെയില്‍- bdopervoor@gmail.com
അതിരുകള്‍-
വടക്ക്- ഇരിട്ടി ബ്ലോക്ക്, ഇരിട്ടി മുന്‍സിപ്പാലിറ്റി
കിഴക്ക്- വയനാട് കോഴിക്കോട് ജില്ലകള്‍
തെക്ക്- കൂത്ത്പറമ്പ് ബ്ലോക്ക്
പടിഞ്ഞാറ്- കൂത്ത്പറമ്പ്, മട്ടന്നൂർ മുന്‍സിപ്പാലിറ്റികള്‍